Connect with us

National

ബി എസ് എഫ് ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൊല്‍ക്കത്ത| ബെംഗാളിലെ വടക്കന്‍ ദിന്‍ജാപൂര്‍ ജില്ലയില്‍ ബിഎസ്എഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു. സംഭവത്തിന് ശേഷം കീഴടങ്ങിയ ജവാനെ അറസ്റ്റ് ചെയ്തു. ഉത്തം സുത്തര്‍ധറാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

റായ്ഗഞ്ച് പോലീസ് സ്‌റ്റേഷന് കീഴില്‍ ഇന്ത്യോ-ബെംഗ്ലാദേശ് അതിര്‍ത്തിയിലെ ബാതൂന്‍ ഗ്രാമത്തിലാണ് സംഭവം. സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊല്ലാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബിഎസ്എഫ് പറഞ്ഞു.

കമാന്‍ഡന്റെ മഹനേദ്ര സിങ് ഭാട്ടി, കോണ്‍സ്റ്റബിള്‍ അനുജ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്തിനാണ് ഉത്തം സുത്തര്‍ധര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ എസ്പി സുമിത് കുമാര്‍ സംഭവസ്ഥലം വീക്ഷിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഉത്തം സുത്തര്‍ധര്‍ ജവാന്‍മാരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

Latest