Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ വര്‍ധനവിന് പിന്നാലെ മരണങ്ങളും കൂടിവരുന്നു. ഇന്ന് തിരുവനന്തപുരത്ത് കൊവിഡിനെ തുടര്‍ന്ന ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ജോസഫ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക കേസുകള്‍ വലിയ തോതിയില്‍ ഉയരുകയാണ്. 12 ഓളം ലാര്‍ജ് ക്ലസ്റ്ററുകള്‍ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിലും തലസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇന്നുമുതല്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രധാന ചുമതലകള്‍ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകള്‍ പോലീസിന്റെ നിയന്ത്രണത്തിലാകും നടക്കുക.