Connect with us

National

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാനായി ഊര്‍ജിത അന്വേഷണം

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരില്‍ വീട് ആക്രമിച്ച് സുരക്ഷാ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം. ഷോപ്പിയാന്‍ ജില്ലക്കാരനായ ടെറിട്ടോറിയല്‍ ആര്‍മിയിലെ ജവാനായ ഷക്കീര്‍ മന്‍സൂറിനെ കുല്‍ഗാം ജില്ലയില്‍ നിന്നു കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ ഭീകരര്‍ മന്‍സൂര്‍ താമസിച്ച വീട് ആക്രമിക്കുകയും വാഹനം തീയിടുകയും ചെയ്ത ശേഷം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പോലീസും സൈന്യവും സംയുക്തമാണ് ജവാനായി തിരിച്ചില്‍ നടത്തുന്നത്.

 

 

Latest