Connect with us

Covid19

സിപിഎം പി ബി അംഗം മുഹമ്മദ് സലീമിന് കൊവിഡ്

Published

|

Last Updated

കൊല്‍ക്കത്ത | സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും പിബി അംഗവുമായ മുഹമ്മദ് സലീമിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു.അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗമാണ്.

കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉള്ളതായാണ് റിപ്പോര്‍ട്ട്. മറ്റൊരു മുതിര്‍ന്ന നേതാവായ ശ്യാംലാല്‍ ചക്രബര്‍ത്തിയെയും കൊവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേണ്‍ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌

---- facebook comment plugin here -----

Latest