Connect with us

Saudi Arabia

അറുപത്തിയെട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി സഊദി വനിത

Published

|

Last Updated

ദമാം | അറുപത്തിയെട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി സഊദി വനിത. റിയാദ് ഗവര്‍ണ്ണറേറ്റിലെ ലൈല അഫ് ലാജിലെ സ്വദേശി വനിതയാണ് വാര്‍ദ്ധക്യത്തിലും ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്

അല്‍-അഫ്ലാജിലെ ഖുര്‍ആന്‍ മനഃ പാഠമാക്കുന്ന ഖുര്‍ആന്‍ പഠിതാക്കള്‍ക്കായുള്ള കേന്ദ്രത്തിലാണ് ഈ അപൂര്‍വ്വ നേട്ടം വന്നു ചേര്‍ന്നത് .ഖുര്‍ആന്‍ ഓതുന്നത് കേട്ട് പഠിച്ചാണ് ഇവര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയതെന്ന്,അല്‍-അഫ്ലാജിലെ അസോസിയേഷന്‍ ഫോര്‍ ദി മെമ്മറൈസേഷന്‍ ഓഫ് ഖുര്‍ആന്‍ അധികൃതര്‍ പറഞ്ഞു

നിലവില്‍ 2000ലധികം പഠിതാക്കളാണുള്ളത്. പഠിതാക്കള്‍ക്കായി നാല് സെന്ററുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. വനിതകള്‍ക്കായി 19 പ്രത്യേക പഠന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Latest