Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് 761 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 761 പേര്‍ക്കെതിരേ കേസെടുത്തു. 642 പേരാണ് അറസ്റ്റിലായി. 147 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്ൈറന്‍ ലംഘിച്ചതിന് എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തതായി പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസ്, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി: 42, 22, 12
തിരുവനന്തപുരം റൂറല്‍: 151, 144, 13
കൊല്ലം സിറ്റി: 106, 101, 29
കൊല്ലം റൂറല്‍: 82, 5, 5
പത്തനംതിട്ട: 28, 23, 4
ആലപ്പുഴ: 73, 50, 2
കോട്ടയം: 10, 13, 0
ഇടുക്കി: 13, 21, 1
എറണാകുളം സിറ്റി: 15, 7, 0
എറണാകുളം റൂറല്‍: 57, 21, 12
തൃശൂര്‍ സിറ്റി: 20, 47, 2
തൃശൂര്‍ റൂറല്‍: 29, 27, 4
പാലക്കാട്: 17, 45, 4
മലപ്പുറം: 15, 18, 1
കോഴിക്കോട് സിറ്റി: 53, 53, 41
കോഴിക്കോട് റൂറല്‍: 18, 20, 10
വയനാട്: 11, 1, 6
കണ്ണൂര്‍: 7, 7, 0
കാസര്‍കോട്: 14, 17, 1

Latest