എസ്എസ്എല്‍സി, സിബിഎസ്ഇ: മികവിന്റെ കേന്ദ്രങ്ങളെ ഐഎഎംഇ അനുമോദിക്കുന്നു

Posted on: August 3, 2020 3:28 pm | Last updated: August 3, 2020 at 3:28 pm

കോഴിക്കോട് | ഈ വര്‍ഷത്തെ കേരള, സി ബി എസ് ഇ പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും എസ് എസ് എല്‍ സി യില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും സി ബി എസ് ഇ യില്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയിച്ചവരെയും ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എഡ്യൂക്കേഷന്‍ (ഐഎ എംഇ) അനുമോദിക്കുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലും ഐഎഎം ഇ സ്‌കൂളുകള്‍ പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയമാണ് കൈവരിച്ചത്. ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും മുന്നൂറിലധികം പേര്‍ക്ക് 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ 11ന് നടക്കുന്ന അനുമോദന ചടങ്ങ് ഐഎഎംഇ പ്രസാധന വിഭാഗമായ എഡ്യൂഫൈ പബ്ലിക്കേഷന് കീഴിലെ Edufyonline എന്ന യൂട്യൂബ് ചാനല്‍ വഴിയും IAMEindia എന്ന ഫേസ്ബുക്ക് പേജ് വഴിയും തല്‍സമയം ലഭ്യമാകും.