Connect with us

National

സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ ഐ എ

Published

|

Last Updated

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). കേസില്‍ ഇതുവരെ അറസ്റ്റിലായ 10 പേരില്‍ മുഹമ്മദാലി ഇബ്രാഹിം എന്നയാള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്. സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണിതെന്നാണ് എന്‍ ഐ എയുടെ ന്യായീകരണം. നേരത്തെ പിടിയിലായ കെ ടി റമീസില്‍ നിന്നാണ് മുഹമ്മദാലിയെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലിയാണെന്നാണ് കണ്ടെത്തല്‍.

കേസില്‍ യു എ പി എ ഉന്നയിക്കാന്‍ അടിസ്ഥാനമായ തെളിവുകള്‍ ചൊവ്വാഴ്ച ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആറ് സ്ഥലങ്ങളിലായി എന്‍ ഐ എ നടത്തിയ റെയ്ഡില്‍ എട്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

Latest