Connect with us

National

വിഷമദ്യ ദുരന്തം: സി ബി ഐ അന്വേഷിക്കണമെന്ന് അരവിന്ദ് കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി| പഞ്ചാബില്‍ വിഷമദ്യം കഴിച്ച് 86 പേര്‍ മരിച്ച സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായി പഞ്ചാബില്‍ വ്യാജമദ്യവുമായി ബന്ധപ്പെട്ട നിരവധി കേസുകളുണ്ടായിരുന്നുവെന്നും പോലീസ് ഇത് പരിഹരിച്ചില്ലെന്നും കെജരിവാള്‍ പറഞ്ഞു. വിഷമദ്യം കുടിച്ച് പഞ്ചാബില്‍ 86 പേര്‍ മരിച്ച സംഭവത്തില്‍ ഖേദിക്കുന്നു. ഇത്തരം മാഫിയകളെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് കെജരിവാള്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാത്തതിനാല്‍ കേസ് സിബിഐക്ക് കൈമാറണമെന്നും കെജരിവാള്‍ പറഞ്ഞു.

Latest