Connect with us

Kerala

വഞ്ചിയൂര്‍ ട്രഷറിയില്‍നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തു; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം | ട്രഷറിയില്‍ രണ്ടുകോടിരൂപയുടെ തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടിരൂപ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം ആര്‍ ബിജുലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി.

61.23 ലക്ഷം രൂപ ബേങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാല്‍ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 20 മുതല്‍ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍

---- facebook comment plugin here -----

Latest