Connect with us

Covid19

ആശങ്കകള്‍ക്കിടെ ഒരു സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ കൊവിഡ് ബാധിത ഇരട്ട കുട്ടികള്‍ക്ക് ജന്‍മം നല്‍കി

Published

|

Last Updated

കണ്ണൂര്‍ | കൊവിഡ് വ്യാപനം ആശങ്ക പരത്തവെ കണ്ണൂരില്‍ നിന്നൊരുസന്തോഷ വാര്‍ത്ത. കൊവിഡ് പോസിറ്റീവായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. കണ്ണൂര്‍ സ്വദേശിനിയായ 32 കാരിയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ക്ക് ജന്മംനല്‍കിയത്.ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ആഹ്ലാദ വാര്‍ത്ത പുറത്തുവിട്ടത്.കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കൊവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇവര്‍. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.

“”കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു”” -മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു