Connect with us

Gulf

സഊദിയിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയക്രമം

Published

|

Last Updated

ദമാം  | സഊദിയിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയം ഇസ്ലാമിക മന്ത്രാലയം പുറത്തിറക്കി. കനത്ത ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം പള്ളികളില്‍ മാത്രമാണ് നിസ്‌കാരങ്ങള്‍ നടക്കുന്നത്. ഈദ് ഗാഹുകളില്‍ ഈ വര്‍ഷം നിസ്‌കാരം ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രാലയം അറിയിച്ചു. പള്ളികളില്‍ സാമൂഹിക അകലം പാലിച്ചാണ് നിസ്‌കാരങ്ങളില്‍ പങ്കെടുക്കേണ്ടത്.

ആദ്യ നിസ്‌കാരം ആരംഭിക്കുന്നത് ദമാമിലാണ്- രാവിലെ 5:19. റിയാദ്- 5:36, ബുറൈദ- 5 :44, അറാര്‍- 5:45, ഹാഇല്‍- 5 :51, നജ്‌റാന്‍, സകാക- 5:57, അബഹ- 6:02, മദീന, മുനവ്വറ- 6:04, അല്‍ ബഹ, ജിസാന്‍- 6:05, മക്ക, അല്‍-മുകറമ- 6:08, തബൂക്ക്- 6:10 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സമയക്രമം.

---- facebook comment plugin here -----

Latest