ഭക്ഷ്യ വിഷബാധ: സലാലയില്‍ മലയാളി മരിച്ചു

Posted on: July 30, 2020 5:34 pm | Last updated: July 30, 2020 at 5:34 pm

സലാല | ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദചണ്ടിതാഴെ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ സകരിയ (46) ആണ് മരിച്ചത്. മൂന്ന് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 19 വര്‍ഷമായി ഇത്തീനിലെ ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സാജിദ. മക്കള്‍: ശറഫുദ്ദീന്‍, റിസ്‌വാന്‍, ഉമ്മു കുല്‍സു. സഹോദരങ്ങളായ ശംസു, സമീജ് എന്നിവര്‍ സലാലയിലുണ്ട്.