Connect with us

Covid19

വയനാട് സ്വദേശി കൊവിഡ് ബാധിച്ച് പൂനെയില്‍ മരിച്ചു

Published

|

Last Updated

മുംബൈ  |കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി മരിച്ചു. വയനാട് സ്വദേശി കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന്‍ പ്രസാദ് (39) ആണ് കൊവിഡ് ബാധിച്ച് പൂനെയില്‍ മരിച്ചത്.

കുടുംബസമേതം പൂനെയില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്‌ക്കാരം പൂനെയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest