Connect with us

National

പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷനുമായിരുന്ന സോമന്‍ മിത്ര (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു
വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തിയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഏതാനും ദിവസങ്ങളായി അദ്ദേഹം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദീര്‍ഘകാലം എംഎല്‍എയും എംപിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ല്‍ പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിട്ടു.
2009 ല്‍ തൃണമൂലില്‍ ചേര്‍ന്ന് ഡയമണ്ട് ഹാര്‍ബര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് സോമന്‍ മിത്ര കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്

Latest