Connect with us

Saudi Arabia

ഈ വര്‍ഷത്തെ അറഫാ ഖുതുബക്ക് ശൈഖ് അബ്ദുല്ല അല്‍ മനീഅ നേതൃത്വം നല്‍കും

Published

|

Last Updated

അറഫാ |ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിലെ അറഫാ ഖുതുബക്ക് ശൈഖ് അബ്ദുല്ല അല്‍ മനീഅ നേതൃത്വം നല്‍കും.സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിസ് രാജാവിന്റെ അനുമതി നല്‍കിയതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു .സഊദി ഉന്നത പണ്ഡിതയിലെ അംഗവും റോയല്‍ കോര്‍ട്ടിന്റെ ഉപദേഷ്ടാവുമാണ് ഷെയ്ഖ് അബ്ദുല്ല അല്‍ മനീഅ

ഹിജ്റ പത്താം വര്‍ഷത്തില്‍ നബി(സ)യുടെ അവസാനത്തെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ടാണ് എല്ലാ വര്‍ഷവും അറഫയിലെ മസ്ജിദുന്നമിറയില്‍ വെച്ച് അറഫാ ഖുതുബ നിര്‍വഹിച്ചുവരുന്നത്. ഒരു ലക്ഷത്തില്‍പരം ആളുകളാണ് നബി(സ) തങ്ങളോടപ്പം അവസാനത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത് .ലോകത്തെ പ്രധാനപ്പെട്ട പത്ത് ഭാഷകളിലേക്ക് തത്സമയ സംപ്രേക്ഷണവും ഉണ്ടാകും

Latest