National
ജമ്മുകശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് ഇനി ഭൂമി സ്വന്തമാക്കാം

ജമ്മു| ജമ്മുകശ്മീരില്‍ ഭൂമി സ്വന്തമാക്കുന്നതിന് ഇന്ത്യന്‍ സൈന്യത്തിന് എന്‍ ഒ സി നിര്‍ബന്ധമില്ല. ഇന്ത്യന്‍ സായുധ സേനക്ക് ജമ്മുകശ്മീരില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ ഒ സി) വേണമെന്ന 1971ലെ സര്‍ക്കുലര്‍ ജമ്മുകശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു.
ഇതോടെ സൈനികര്‍ക്ക് ഇനി ജമ്മുവില്‍ ഭൂമി സ്വന്തമാക്കാനാവും. ഭൂമി ഏറ്റെടുക്കല്‍ നിയമം കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനും ബാധകമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2013ലെ പുവരധിവാസ, പുനസ്ഥാപിക്കല്‍ നിയമമനുസരിച്ച് ഭുമി ഏറ്റെടുക്കല്‍ സുതാര്യമാക്കുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കും.
---- facebook comment plugin here -----