Connect with us

Covid19

സഊദിയില്‍ 2,541 പേര്‍ കോവിഡ് മുക്തരായി

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 2,541 പേര്‍ കോവിഡ് മുക്തരായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,20,323 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചികിത്സയില്‍ കഴിയുന്നവരില്‍ 30 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 2,733 ആയി. 1,968പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരില്‍ 43,885 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,120 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അല്‍ഹുഫൂഫ് (208), തായിഫ് (195), റിയാദ് (126), മക്ക(109), ഹഫര്‍ അല്‍ബാത്തിന്‍ (90), അല്‍ മുബറാസ് (86), ബുറൈദ (77) ദമാം (64), മദീന (59), ഉനൈസ (58), ജിദ്ദ (41), എന്നീ പ്രദേശങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.