Connect with us

Gulf

ഹജ്ജ് 2020: ഹാജി മാരുടെ വരവ് തുടരുന്നു

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ബുധനാഴ്ച്ച ആരംഭിക്കാനിരിക്കെ പുണ്യഭൂമിയിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവ് തുടങ്ങി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും ഹാജിമാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ അണുവിമുക്ത ബസ്സുകളില്‍ സാമൂഹിക അകലം പാലിച്ചാണ് മക്കയിലെത്തിച്ചത്. മക്കയില്‍ ഈ വര്‍ഷം ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിഥികളെ സ്വീകരിക്കുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതായും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ ഹോട്ടലുകളില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മിനയിലേക്ക് പോകുന്നതിനുമുമ്പ് മക്കയില്‍ തന്നെയാണ് ഹാജിമാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

ഓരോ തീര്‍ഥാടകനും മുഴുവന്‍ സൗകര്യങ്ങളോടെ ഒരു മുറി അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഹജ്ജ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ ഷെരീഫ് പറഞ്ഞു.

ദുല്‍ഹിജ്ജ എട്ടിനാണ് ഹജ്ജ് കര്‍മ്മങ്ങളില്‍ ഹാജിമാര്‍ പങ്കെടുക്കുവാന്‍ മിനയിലേക്ക് യാത്ര തിരിക്കുക.

Latest