Connect with us

Malappuram

എസ് വൈ എസ് സംഘ കൃഷി വിളവെടുപ്പ് ശ്രദ്ധേയമായി

Published

|

Last Updated

എസ് വൈ എസ് വേങ്ങര സോണ്‍, കോട്ടുമല സാന്ത്വനം ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടുമലയില്‍ ഒരുക്കിയ ഏഴേക്കര്‍ സംഘ കൃഷിയുടെ വിളവെടുപ്പിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.

വേങ്ങര | എസ് വൈ എസ് വേങ്ങര സോണ്‍, കോട്ടുമല യൂണിറ്റ് സാന്ത്വനം ക്ലബും സംയുക്തമായി ഏഴ് ഏക്കര്‍ സ്ഥലത്ത് ഒരുക്കിയ സംഘ കൃഷി വിളവെടുപ്പിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ഊരകം കൃഷി ഭവന്റെ സഹായത്തോടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ തളരാതെ വിഷ രഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ മുന്നോട്ടു വന്ന എസ് വൈ എസ് പ്രവര്‍ത്തകര്‍ നല്‍കുന്ന സന്ദേശം സമൂഹത്തിന് ഏറെ പ്രചോദനമാണെന്നും പാരമ്പര്യ കൃഷി രീതികള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

നെല്ല്, രാഗി, പയര്‍, ബീട്രൂട്ട്, കൂര്‍ക്കല്‍, മഞ്ഞള്‍, ഇഞ്ചി, വെണ്ട, വഴുതന, മധുര കിഴങ്ങ്, കൊള്ളി കിഴങ്ങ്, ചോളം, മുളക്, മത്തന്‍, കുവ, കപ്പ, വിവിധ ഇനം ചേമ്പുകള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. ഇതിന് പുറമെ എസ് വൈ എസ് ടീം ഒലീവ് സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ വീടുകളിലും കൃഷി ഒരുക്കിയിട്ടുണ്ട്.

എസ് വൈ എസ് വേങ്ങര സോണ്‍ പ്രസിഡണ്ട് എം മുസ്തഫ സഖാഫി, സോണ്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി, മര്‍കസ് ശരീഅ സിറ്റി ഡയറക്ടര്‍ ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി, കോട്ടുമല മഹല്ല് പ്രസിഡണ്ട് എം കെ അബു ഹാജി, സോണ്‍ സാന്ത്വനം ചെയര്‍മാന്‍ ഇബറാഹീം ബാഖവി, കോട്ടുമല സാന്ത്വനം ക്ലബ് ചെയര്‍മാന്‍ എം മുസ്തഫ ഹാജി, എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം എം കെ എം സ്വഫ് വാന്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പനോളി കബീര്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest