Connect with us

National

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മൂന്ന് പോലീസുകാർ കൂടി മരിച്ചു

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മൂന്ന് പൊലീസുകാർ കൂടി മരിച്ചു. ഇതോടെ പൊലീസ് സേനയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ച മൂന്ന് പേരിൽ ഒരാൾ മുംബൈ സ്വദേശിയാണ്. മുംബൈ, താനെ, സതാര പൊലീസ് കമ്മീഷണറേറ്റിലുള്ള കോൺസ്റ്റാബുലറിയിൽ നിന്നുള്ള മൂന്ന് പൊലീസുകാരാണ് മരിച്ചതെന്ന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് വിനായക് ദേശ്മുഖ് പറഞ്ഞു. ഇവരെല്ലാം 50 വയസ്സിന് മുകളിലുള്ളവരാണ്.

സംസ്ഥാനത്തൊട്ടാകെയുള്ള 8,232 പോലീസുകാർക്ക് (861 ഉദ്യോഗസ്ഥർ, 7,371 കോൺസ്റ്റബിൾമാർ) ഇതുവരെ വൈറസ് ബാധിച്ചു. ഇവരിൽ 6,314 പേർ രോഗ മുക്തരായി. അവരിൽ പലരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സൗകര്യങ്ങളിലും ചികിത്സയിൽ കഴിയുന്ന പൊലീസുകാർക്കിടയിൽ ഇപ്പോൾ 1,825 സജീവ കേസുകളുണ്ട്. വൈറസ് ബാധിച്ച ഉദ്യോഗസ്ഥരിൽ മുതിർന്ന ഐപിഎസ് ഓഫീസർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ലോ (ഓർഡർ) മുംബൈ പോലീസ് വിനോയ് കുമാർ ചൗബെ ഉൾപ്പെടുന്നുണ്ട്. പൊലീസ് സേനയിൽ പകർച്ചവ്യാധി പടരാതിരിക്കാൻ വകുപ്പ് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ മരണനിരക്ക് കുറയ്ക്കുന്നതിന് പ്രായമായ പോലീസുകാരെ വീട്ടിൽ തന്നെ തുടരാനും അനുവദിച്ചു.

45-55 വയസ്സിനിടയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ദ്രുത ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണറും (അഡ്മിനിസ്‌ട്രേഷൻ) മുംബൈ പൊലീസിലെ കോവിഡ് മാനേജ്‌മെന്റിനായി നിയുക്ത നോഡൽ ഓഫീസറുമായ നാവൽ ബജാജ് പറഞ്ഞു. ജൂലൈ 1 വരെ കോവിഡ് 19 ന്റെ വ്യാപനം മനസിലാക്കാൻ മുംബൈ പോലീസ് തയ്യാറാക്കിയ ആഭ്യന്തര വിലയിരുത്തൽ റിപ്പോർട്ടിൽ സിറ്റി പൊലീസിലെ മരണനിരക്ക് 1.34 ശതമാനവും മുംബൈയിൽ 5.83 ശതമാനവുമാണ്. 50 വയസ്സിനു മുകളിലുള്ളവരിൽ മരണനിരക്ക് ഏറ്റവും ഉയർന്നത്. ഇത് 82% ആണ്.

Latest