National
ബി ജെ പി രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ഗെഹ്ലോട്ടിന്റെ മകന്‍

ജയ്പൂര്‍| ബി ജെ പിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ രംഗത്ത്. രാജസ്ഥാനില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ബി ജെ പി അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്ന് വൈഭവ് ഗെഹ്ലോട്ട് ആരോപിച്ചു.
കൊവിഡ് മഹാമാരി രാജ്യത്ത് പടര്‍ന്ന് പിടിക്കുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബി ജെ പി രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് നോക്കുന്നതെന്നും വൈഭവ് പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ രാഷട്രീയ പ്രതിസന്ധി നേരിടുന്ന സമയത്താണ് വൈഭവിന്റെ പ്രസ്താവന.
അതേസമയം, മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുടെ വീട്ടില്‍ ഇഡയും ഇന്‍ക് ടാസ്‌കും റെയ്ഡ് നടത്തുകയാണ്. വൈഭവിന്റെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ടണറുമായ രത്തന്‍ കാന്ത് ശര്‍മ്മ കള്ളപണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ പിടിയിലാണ്.
---- facebook comment plugin here -----