Covid19
കിം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട് | കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയുടെ മകളും കൊവിഡ് പോസിറ്റീവാണ്.
തമിഴ്‌നാട്ടിലായിരുന്ന മകളെ തിരികെ കൊണ്ടുവരാന്‍ നേരത്തെ അധ്യാപിക പോയിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് നിഗമനം. തിരുവനന്തപുരത്തും കോഴിക്കോടുമായി കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
---- facebook comment plugin here -----