National
നിയമസഭാ സമ്മേളനം വിളിക്കണം; രാജ്ഭവനിൽ കുത്തിയിരിപ്പ് സമരവുമായി അശോക് ഗെഹ്‌ലോട്ടും അനുയായികളും

ജയ്‌പൂർ| രാജസ്ഥാനിൽ എത്രയും പെട്ടെന്ന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ടും 100 കോൺഗ്രസ് എം എൽ എമാരും രാജ്ഭവനിൽ കുത്തിയിരിപ്പ് സമർം നടത്തുന്നു. ഗവർണർ കൽരാജ് മിശ്ര അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാജ്ഭവന് മുന്നിലെ പുൽത്തകിടിയിൽ ഇരുന്നാണ് ഇവർ മുദ്രാവാക്യം വിളിക്കുന്നത്. ചില എം എൽ എമാർ രാജ്ഭവന് ചുറ്റും അണിനിരന്നിട്ടുമുണ്ട്.
തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം നടത്താൻ ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയതായി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇൻക്വിലാബ് സിന്ദാബാദ്, അശോക് ഗെഹ്‌ലോട്ട് സിന്ദാബാദ്” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് എം.എൽ.എമാർ രാജ്ഭവന് മുന്നിൽ കുത്തിയിരിക്കുന്നത്.
---- facebook comment plugin here -----