National
രാജസ്ഥാനിലെ വന്യജീവി സങ്കേതത്തില്‍ കടുവ ചത്തു

ജയ്പൂര്‍| രാജസ്ഥാനിലെ കോട്ടയിലെ കടുവ ചത്തു. എം ടി 3 എന്ന് വിളിക്കുന്ന ആണ്‍കടുവയാണ് ഹദോട്ടിയിലെ മുകുന്ദാര വന്യ ജീവി സങ്കേതത്തില്‍ വെച്ച് ചത്തത്.
രതംബോര്‍ കടുവ വനവ്യജീവി സങ്കേതത്തില്‍ എത്തിച്ചാണ് കടുവ ചത്ത വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്. മശ്ഹല്‍പുരയിലെ ജലമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് നാല് വയസ്സ് പ്രായമുള്ള കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഈ കടുവ തിങ്കളാഴ്ച ഇതേ വനത്തില്‍ അവശനായി ചുറ്റിതിരിയുന്നത് ഫോറസ്റ്റ് അധികൃതര്‍ കണ്ടിരുന്നു. തുടര്‍ന്ന് കടുവക്ക് വനംവകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തി മരണ കാരണം കണ്ടെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----