Connect with us

Gulf

കോവിഡ് 19: സഊദിയില്‍ 44 പേര്‍ കൂടി മരിച്ചു; 3139 പേര്‍ക്ക് രോഗ മുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ കോവിഡ് ബാധിച്ച് 44 പേര്‍ കൂടി മരിച്ചു. 2331 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതായും 3,139 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അല്‍ഹുഫൂഫ് (159), ത്വാഇഫ് (145), റിയാദ് (136), അല്‍മുബറസ് (121), ദമാം (115), ഖമിസ് അല്‍ മുഷൈത് (105), മക്ക (97), ജിദ്ദ (96) ജിസാന്‍ (79), ഹാഇല്‍ (71), നജ്‌റാന്‍ (70) എന്നീ പ്രദേശങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് പിടിപെട്ടവരുടെ എണ്ണം 258156 ആയി. രോഗബാധിതരില്‍ 210,398 പേരാണ് രോഗമുക്തി നേടിയത്. 45,157 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2143 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 2,601 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.