Connect with us

Career Education

ഹിന്ദുസ്ഥാൻ കോപ്പറിൽ 290 ട്രേഡ് അപ്രന്റിസ്

Published

|

Last Updated

കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് തസ്തികയിൽ ഒഴിവ്. രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്‌സിൽ 290 ഒഴിവുകളാണുള്ളത്.

മേറ്റ് (മൈൻസ്)- 60 ഒഴിവ്, ബ്ലാസ്റ്റർ (മൈൻസ്)- നൂറ്, ഡീസൽ മെക്കാനിക്- പത്ത്, ഫിറ്റർ- 30, ടർണർ- അഞ്ച്, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ- 25, ഇലക്ട്രീഷ്യൻ- 40, ഇലക്ട്രോണിക്‌സ് മെക്കാനിക്- ആറ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ- രണ്ട്, ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ- അഞ്ച്, സി ഒ പി എ- രണ്ട്, സർവേയർ- അഞ്ച് എന്നീ ട്രേഡുകളിലായാണ് ഒഴിവ്.

യോഗ്യത: മേറ്റ്‌സ്, ബ്ലാസ്റ്റർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായിരിക്കണം. ടെക്‌നിക്കൽ യോഗ്യത ആവശ്യമില്ല. മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻ സി വി ടി അംഗീകൃത ഐ ടി ഐ സർട്ടിഫിക്കറ്റ്. ഡിപ്ലോമ, ബി ഇ തുടങ്ങിയ ഉന്നത യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല.
പ്രായം: 18- 30. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അഞ്ച് വർഷവും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും.

ഉദ്യോഗാർഥികൾ www.apprenticeship.gov.inൽ രജിസ്റ്റർ ചെയ്തിരിക്കണം. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.hindustancopper.com. അവസാന തീയതി ജൂലൈ 25.