Connect with us

Kozhikode

ആയിരം കിടക്കകളുമായി എസ് വൈ എസ് സാന്ത്വനം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളി (എഫ് എൽ ടി സി)ലേക്ക് ഒന്നാം ഘട്ടത്തിൽ ആയിരം കിടക്കകളുമായി എസ് വൈ എസ് സാന്ത്വനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സന്നദ്ധ സംഘടനകളോടും വ്യക്തികളോടും ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥന മാനിച്ച് എസ് വൈ എസ് ജില്ലാ പ്രതിനിധികൾ കലക്ടറേറ്റിൽ എത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്സെന്ററുകളിലേക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും സാന്ത്വനത്തിന്റെ സഹായം പ്രതിനിധികൾ വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ സന്നദ്ധരായ വളണ്ടിയേഴ്സ്, ആംബുലൻസ് സൗകര്യങ്ങളും സാന്ത്വനം ലഭ്യമാക്കും.

ജില്ലാ കലക്ടർ ഡോ. സാംബശിവ റാവു സാന്ത്വനം പ്രതിനിധികളിൽ നിന്ന് ഓഫർ സ്വീകരിച്ചു. എസ് വൈ എസ് സ്റ്റേറ്റ് സാന്ത്വനം കേ-ഓർഡിനേറ്റർ കെ എ നാസർ ചെറുവാടി, ജില്ലാ സാന്ത്വനം സെക്രട്ടറി പി വി അഹ്‌മദ് കബീർ, ഡെപ്യൂട്ടി കലക്ടർ ബിജു, ഡെപ്യൂട്ടി തഹസിൽദാർ മുഹമ്മദ് ഫൈസൽ, ശംസുദ്ദീൻ പെരുവയൽ സംബന്ധിച്ചു.