Connect with us

National

യു പിയില്‍ മക്കള്‍ക്ക് മുന്നില്‍വെച്ച് വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Published

|

Last Updated

ഗാസിയാബാദ് | ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടുറോഡില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയാണ് മരിച്ചത്. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് പേരെ യുപി പൊലീസ് പിടികൂടിയിരുന്നു. അതേ സമയം മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടര്‍ന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് കാറിനോട് ചേര്‍ത്ത് വച്ച് തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു .

നടുറോഡില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. പരുക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ പെണ്‍കുട്ടികള്‍ സഹായം അഭ്യര്‍ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

തന്റെ ബന്ധുവായ പെണ്‍കുട്ടിയെ അപമാനിച്ച പ്രതികള്‍ക്കെതിരെ വിക്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

---- facebook comment plugin here -----

Latest