Connect with us

Kerala

പത്തനംതിട്ടയില്‍ മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ്; വൈദികര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

പത്തനംതിട്ട | തോട്ടപ്പുറത്ത് മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത വൈദികരുള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി.എട്ട് വൈദികരുള്‍പ്പടെ 70ഓളം പേരാണ് കൊവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്.

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതേദിവസം ഉച്ചക്ക് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വാര്യാപുരം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വകാര്യ ധനസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇയാള്‍ കാറ്ററിംഗുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാനായി എത്തിയതായിരുന്നു.യുവാവ് ജോലി ചെയ്യുന്നിടത്ത് ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.

പള്ളിയില്‍ ചടങ്ങിനെത്തിയ ചിലരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest