Connect with us

National

തമിഴ്‌നാട്ടില്‍ 4985 പേര്‍ക്ക് കൂടി കൊവിഡ്; 70 മരണം

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടില്‍ ഇന്ന് 4985 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ രോഗബാധയില്‍ 70 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമാവുകയുമുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്നെത്തിയവരും 50 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നെത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1,75,678 പേര്‍ക്കാണ്. 2551 പേരാണ് ഇതുവരെ മരിച്ചത്. 1,21,776 പേര്‍ രോഗമുക്തി നേടി. 51,348 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ചെന്നൈയില്‍ ഇന്നും ആയിരത്തലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.