National
ഡൽഹി: കനത്ത മഴയില്‍ വീട് മലിനജലത്തിലേക്ക് കൂപ്പുകുത്തി-VIDEO

ന്യൂഡല്‍ഹി| രാവിലെ മുതല്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ ടി ഒ പ്രദേശത്തെ ചേരിയിലുള്ള കനാല്‍ കവിഞ്ഞ് ഒഴുകിയതോടെ ഒരു വീട് തകര്‍ന്നുവീണു. കവിഞ്ഞൊഴുകുന്ന മലിനജല അഴുക്കുചാലിലേക്ക് വീട് തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീട് തകര്‍ന്ന് വീഴുമ്പോള്‍ പ്രദേശവാസികളുടെ കരച്ചിലും വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. സംഭവം നടക്കുന്ന സമയത്ത് വീടിനകത്ത് ആരുമുണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര ദുരന്ത നിവാരണ സേനയും സുരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അതേപ്രദേശത്ത് റോഡ് തകര്‍ന്ന് ഗര്‍ത്തമായി രൂപപ്പെടുകയും റോഡ് അരികിലുള്ള വീട് ഗര്‍ത്തത്തിലേക്ക് തകര്‍ന്ന് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് തലസ്ഥാനത്തെ മിന്റോ പാലത്തിന് കീഴിലുള്ള റോഡിന് സമീപം ഒരു മൃതദേഹം വെള്ളത്തില്‍ പൊങ്ങികിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്.