National
സംസ്ഥാനത്ത് ഹവാല റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടിഡിപി നേതാവ്

ഹൈദരബാദ്| ആന്ധ്രാപ്രദേശ് എം എല്‍ എയുടെ സ്റ്റിക്കര്‍ പതിച്ച കാറില്‍ നിന്ന് തമിഴ്‌നാട് പോലീസ് 5.27 കോടി പിടച്ചെടുത്തത് ആന്ധ്രയില്‍ രാഷട്രീയ യുദ്ധത്തിന് വഴിതുറന്നു. ടെക്‌നോളജി മന്ത്രി ബാലിനേനി ശ്രീനിവാസ റെഡ്ഡിയുമായി ബന്ധമുള്ളതാണ് പിടിച്ചെടുത്ത പണമെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും ടിഡിപി നേതാവുമായ നര ലോകേഷ് ആരോപിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് 5.27 കോടി പിടിച്ചടുത്തത് 1200 കോടിയുടെ ഹവാല പണത്തിന്റെ വെറുമൊരു ഭാഗം മാത്രമാണെന്നും ലോകേഷ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചെന്നൈ ബെംഗളൂരു വഴി മൗരീഷ്യസിലേക്ക് അയച്ച ഹവാല പണവുമായി ഇതിന് ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹവാല വളര്‍ത്താന്‍ മന്ത്രി എന്ത് വിദ്യയാണ് പ്രയോഗിച്ചത്. ഹവാല റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ സൂത്രധാരന്‍ ആരാണ്. മന്ത്രി ജഗനെ സംരക്ഷിക്കുകയാണോ അതോ ജഗന്‍ മന്ത്രിയെ സംരക്ഷിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.