National
അസം പ്രളയം; കാസിരംഗ ദേശീയോദ്ധ്യാനത്തിൽ 96 മൃഗങ്ങൾ ചത്തൊടുങ്ങി

ഗുവാഹത്തി| അസമിലെ കാസിരംഗ ദേശീയോദ്ധ്യാനത്തിൽ വെള്ളപ്പൊക്കത്തിൽ ഏഴ് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 96 മൃഗങ്ങൾ ചത്തൊടുങ്ങി. കാസിരംഗ നാഷണൽ പാർക്ക് അതോറിറ്റിയുടെ കണക്കനുസരിച്ച് ഏഴ് കണ്ടമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി ചത്തെന്നാണ് റിപ്പോർട്ട്. ഒരു കണ്ടാമൃഗം വെള്ളപ്പൊക്ക സാഹചര്യത്തെ തുടർന്ന് ചത്തു. എട്ട് കാണ്ടാമൃഗങ്ങൾ, ഏഴ് കാട്ടുപന്നി, മൂന്ന് കാട്ടു പോത്ത്, രണ്ട് ചതുപ്പ് മാൻ, 74 ഹോഗ് മാൻ, രണ്ട് പന്നി എന്നിവയും ദേശീയ ഉദ്യാനത്തിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ചത്തു.
നിലവിൽ ദേശീയോദ്ധ്യാനത്തിലെ വെള്ളപ്പൊക്കം അൽപ്പംമെച്ചപ്പെട്ടെങ്കിലും പാർക്കിന്റെ 85 ശതമാനം ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്. പാർക്കിന്റെ 223 ക്യാമ്പുകളിൽ 59 ആൻഡി പോച്ചിന്റെ ക്യാമ്പുകൾ നിലവിൽ വെള്ളത്തിനടിയിലാണെന്ന് പാർക്ക് അതോറിറ്റി അറിയിച്ചു.
നിലവിൽ കാണ്ടാമൃഗങ്ങളും കടുവകളും ഉൾപ്പെടെ നിരവധി മൃഗങ്ങൾ വെള്ളപ്പൊക്കത്തെത്തുടർന്ന് ദേശീയ പാർക്കിൽ നിന്ന് പുറത്തിറങ്ങി അടുത്തുള്ള ഗ്രാമങ്ങളിൽ പ്രവേശിക്കുന്ന അവസ്ഥയാണുള്ളത്. പലരും ദേശീയപാത കടന്ന് കാർബി കുന്നുകളിലേക്ക് നീങ്ങി. ഇന്നലെ ദേശീയപാതയിൽ രണ്ട് കാണ്ടാമൃഗങ്ങൾ കറങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
പാർക്ക് അതോറിറ്റി, സെന്റർ ഫോർ വൈൽഡ്ലൈഫ് റിഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷൻ (സിഡബ്ല്യുആർസി) എന്നിവ രണ്ട് കാണ്ടാമൃഗങ്ങൾ, നാല് കടുവകൾ, 103 ഹോഗ് മാനുകൾ എന്നിവയടക്കം 132 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തി.