Covid19
രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്: ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം | കണ്ടെയ്‌മെന്റ് സോണുകളില്‍ ജോലി ചെയ്തിരുന്ന രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. സമ്പര്‍ക്ക വ്യാപനം നിയന്ത്രാണീതമാകുന്നത് മുന്നില്‍ക്കണ്ട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കവെയാണ് രണ്ട് പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച വാര്‍ത്ത വരുന്നത്.
ജില്ലയിലെല്ലാ ഭാഗങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമ്പര്‍ക്കവും ഉറവിടം അറിയാത്ത കേസുകളും വര്‍ധിക്കുന്നതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ കടകംപള്ളി കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കുന്നത്തുകാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂര്‍, കുളത്തൂര്‍, ചിറയിന്‍കീഴ്, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പെട്ട കൂടുതല്‍ വാര്‍ഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകളാണ്.
ഇന്നലെ 339 കേസുകളില്‍ 301ഉ കേസുകളും സമ്പര്‍ക്ക വ്യാപനത്തിലൂടെയായിരുന്നു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരടക്കം 30 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചല്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്.