Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 45 കൊവിഡ് മരണം

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 45 പേര്‍ മരണപ്പെടുകയും ,2,370 പേര്‍ക്ക് പുതുതായി രോഗം സ്ഥിതീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച്ച സഊദിയിലെ റിയാദ് 11, മക്ക 11, ജിദ്ദ 3, ദമാം 1, ത്വാഇഫ് 5, ബുറൈദ 2, ഹഫര്‍ അല്‍-ബാത്തിന്‍ 2, തബൂക്ക് 3, വാദി ദവാസിര്‍ 2, ബീഷ 1,ജിസാന്‍ 1, അറാര്‍ 1, അല്‍ഖുവയ്യ 1, മന്‍ദഖ് 1 എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 2,370 ആയി.

243,238 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിതീകരിച്ചത്. വ്യാഴാഴ്ച വരെ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 187,622 പേരാണ് കൊവിഡ് മുക്തി നേടിയിട്ടുണ്ട് . കൊവിഡ് മുക്തി നിരക്ക് സഊദിയില്‍ ഉയരുന്നത് വലിയ ആശ്വസം നല്‍കുന്നതാണ്. 77 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് . 53,246 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് ഇവരില്‍ 2,206 പേരുടെ നില ഗുരുതരമായി തുടരുകയാണ്

ജിദ്ദ 260, അല്‍ -ഹുഫൂഫ് 213, റിയാദ് 208, മുബറസ് 167, ദമാം 159, മക്ക 137, ത്വാഇ-ഫ് 102, മദീന 98,അബഹ 69, ഹഫര്‍ അല്‍-ബാത്വിന്‍ 69, അഹദ് റുഫൈദ 64, ഖമീസ് മുശൈത് 63, ജീസാന്‍ 63, നജ്‌റാന്‍ 61, ബുറൈദ 54, തബൂക്ക് 51,അല്‍- ഖോബാര്‍ 48 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

Latest