Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 42 മരണം; 2,671 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ ബുധനാഴ്ച കൊവിഡ് ബാധിച്ച് 42 പേര്‍ മരിച്ചു. 2,671 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദ് 13, ജിദ്ദ 11, മദീന 1, അല്‍ഹുഫൂഫ് 3, ത്വാഇഫ് 3, ഹഫര്‍ അല്‍ ബാത്തിന്‍ 1, തബൂക്ക് 3, ബെയ്ഷ് 1, ജീസാന്‍ 1, അറാര്‍ 1, സബ്യ 1, ഹുറൈംല 1, മജാരിദ 1, അല്‍ ഖുവയ്യ 1 എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൊത്തം എണ്ണം 2,325 ആയി. 55,101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,221 പേരുടെ നില ഗുരുതരമാണ്.

മൊത്തം 240,474 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.183,048 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 5,488 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 37 ശതമാനം സ്ത്രീകളും 63 ശതമാനം പുരുഷന്മാരുമാണ്. അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെയാണ് കുട്ടികളുടെ രോഗ നിരക്ക്. ഇതുവരെ 2,436,683 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രോഗലക്ഷണങ്ങളുള്ളവര്‍ മന്ത്രാലയത്തിന്റെ 937 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ആവശ്യമായ സഹായങ്ങള്‍ തേടണമെന്നും വാട്ട്‌സ്ആപ്പ് നമ്പറായ 920005937 വഴിയും സേവനങ്ങള്‍ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

ജിദ്ദ (250), റിയാദ് (226), അല്‍ ഹുഫൂഫ് (211), അല്‍ മുബറസ് (174), ദമാം (144), ത്വായിഫ് (99), ഹാഇല്‍ (97), മക്ക (97), ഹഫര്‍ അല്‍ ബാത്തിന്‍ (86), അബഹ (81) മദീന (78), ഖമിസ് അല്‍ മുശൈത് (61), ബുറൈദ (54), തബൂക്ക് (52), നജ്‌റാന്‍ (46), അല്‍ ഖത്തീഫ് (43), അല്‍ ഖോബാര്‍ (42), യാമ്പു (37), ദഹ്‌റാന്‍ (35), അല്‍ ഖര്‍ജ് (29), സകാക (27), മഹായീല്‍ അസീര്‍ (27), അഹദ് റുഫൈദ (26), ജുബൈല്‍ (24), ജിസാന്‍ (23), സാംത (23), തുറൈഫ് (23), ബല്‍ജുര്‍ശി (21), ഉനൈസ (19), റസ് തനുര (19) എന്നിവിടങ്ങളിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Latest