Connect with us

Covid19

സംസ്ഥാനത്ത് 16 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയില്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഇന്ന് 16 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടെയിന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (7), പന്ന്യന്നൂര്‍ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ (16), കാരാക്കുറിശ്ശി (6), കാഞ്ഞിരപ്പുഴ (1), തൃശൂര്‍ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂര്‍ മുനിസിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാര്‍ഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാമ്പ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒമ്പത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെയിന്‍മെന്റ് സോണ്‍: വാര്‍ഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ചാലിശ്ശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (19), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കല്‍പ്പറ്റ ആനപ്പാലം റോഡ് മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെയുള്ള ബൈപാസ് റോഡ്) എന്നീ പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്. മൊത്തം 234 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Latest