Connect with us

Covid19

പഞ്ചാബിൽ പൊതുപരിപാടികൾക്ക് പൂർണ വിലക്ക്; വിവാഹത്തിന് 30 പേർ മാത്രം

Published

|

Last Updated

ചണ്ഡീഗഢ്| കൊവിഡ് 19 പശ്ചാത്തലത്തിൽ പഞ്ചാബിൽ പൊതുപരിപാടികൾക്ക് പൂർണ വിലക്കേർപ്പെടുത്തി. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് തടഞ്ഞിട്ടുണ്ട്. വിവാഹ പരിപാടികൾ പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ നിന്ന് 30 ആക്കി. കൂടാതെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

30ൽ പേർ വിവാഹത്തിൽ പങ്കെടുത്താൽ ഓഡിറ്റോറിയങ്ങളുടെ ലൈസൻസ് റദ്ദാക്കും. വേണ്ടത്ര വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രമേ വിവാഹ പാർട്ടികൾ നടത്താകൂ എന്നും നിർദേശങ്ങളുണ്ട്. ഹോട്ടലുകളിൽ വെച്ചാണ് നടത്തുന്നതെങ്കിലും മാനദണ്ഡങ്ങൾ പാലിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.

സൂപ്പർസ്‌പ്രെഡ് തിരിച്ചറിയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐ ഐ ടിയുടെ സഹകരണം തേടും. പുതിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസും ജില്ലാ ഭരണകൂടവും ശ്രദ്ധിക്കണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.