Connect with us

Kerala

സ്വപ്‌നയുടെയും സന്ദീപിന്റെയും കൊവിഡ് ഫലം നെഗറ്റീവ്

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ കള്ളക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും കൊവിഡ്- 19 പരിശോധനാ ഫലം പുറത്തുവന്നു. ഇരുവരുടെയും ഫലം നെഗറ്റീവ് ആണ്.

ഇതുകൊണ്ടുതന്നെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക് ഇരുവരെയും നാളെ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടും. ബെംഗളൂരുവില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും എന്‍ ഐ എ പിടികൂടിയത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയും എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

എന്‍ ഐ എ പ്രത്യേക ജഡ്ജ് പി കൃഷ്ണകുമാര്‍ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരെയും വെവ്വേറെ നിരീക്ഷണ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചത്.