Connect with us

Covid19

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മുംബൈ | ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ്- 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം ബാധിച്ചത് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതാഭ് ബച്ചന് രോഗം സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകമാണ് അഭിഷേകിന് രോഗം വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ബച്ചനുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം വന്നിട്ടില്ല. താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ബച്ചന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരണമുണ്ടായ നഗരമാണ് മുംബൈ. മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 246,600 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 8139 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം 10,116 പേര്‍ മരിച്ചിട്ടുമുണ്ട്.

---- facebook comment plugin here -----

Latest