Connect with us

Covid19

പൊന്നാനിയിൽ നാളെ ട്രിപ്പിൾ ലോക്ക്ഡൗൺ; കോഴിക്കോട്ടെ ഹാർബറുകളിൽ ഇനി പൊതുജനങ്ങൾക്ക് പ്രവേശനമില്ല

Published

|

Last Updated

കോഴിക്കോട് | കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനിയിൽ നാളെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പൊന്നാനിയിൽ സൂപ്പർ സ്‌പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തതെന്ന് പൊന്നാനി എം എൽ എ കൂടിയായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമമെന്നും സ്പീക്കർ വിശദീകരിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിലെ എല്ലാ ഹാർബറുകളും നിയന്ത്രിത മേഖലകളാക്കി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ പൊതുജനങ്ങൾക്ക് ഹാർബറുകളിൽ പ്രവേശനമുണ്ടാകില്ല. ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻററുകളും ഞായറാഴ്ചകളിൽ അടച്ചിടും.

Latest