Connect with us

Kerala

വയനാട്ടിൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ

Published

|

Last Updated

കൽപ്പറ്റ |  പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വെള്ളമുണ്ട പുളിഞ്ഞാൽ ചീക്കപാറയിൽ ജിക്‌സന്റെ മകനും ബത്തേരി ഗ്രീൻ ഹിൽസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ആയുഷ് ജിക്‌സൻ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മാതാപിതാക്കൾ വിദേശത്തായതിനാൽ പിതാവിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കുളിക്കാൻ പോകുകയാണെന്ന് പറഞ്ഞശേഷം കാണാതാകുകയായിരുന്നു. പിന്നീടാണ് സ്റ്റെയർകേസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

Latest