Connect with us

National

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; അണുനശീകരണത്തിനായി മൈസൂർ കൊട്ടാരം അടച്ചു

Published

|

Last Updated

മൈസൂർ| ജീവനക്കാരിൽ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മൈസൂർ കൊട്ടാരം അടച്ചു. ശനിയും ഞായറും നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കൊട്ടാരം തിങ്കളാഴ്ച തുറക്കും.

കൊട്ടാരത്തിൽ സന്ദർശകർക്കുള്ള പ്രവേശനത്തിന് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യവ്യാപക ലോക്ഡൗണിനെത്തുടർന്ന് മാർച്ച് 15 മുതൽ 22 വരെ കൊട്ടാരം അടച്ചിരുന്നതായി മൈസൂർ കൊട്ടാരം കമ്മിറ്റി അറിയിച്ചു.

കർണാടയിൽ 33,418 പേരാണ് ഇപ്പോൾ കൊവിഡ് ബാധിതരായിട്ടുള്ളത്.

Latest