Connect with us

Covid19

മഹാരാഷ്ട്രയില്‍ ഇന്ന് സ്ഥിരീകരിച്ചത് 6,603 കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 198 മരണം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഇന്ന് സ്ഥിരീകരിച്ചത് 6,603 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 2,23,724 ആയി. 24 മണിക്കൂറിനിടെ 198 പേര്‍ മരിച്ചു. 9,448 ആണ് ആകെ മരണം. ഇന്ന് 4,634 പേര്‍ രോഗമുക്തരായതോടെ രോഗം ഭേദമായവരുടെ എണ്ണം 1,23,192 ആയി. ആക്ടീവ് കേസുകള്‍ 91,065 ആണ്.

രാജ്യത്ത് കൊവിഡ് കേസുകളില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഇന്ന് മാത്രം 3,756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,22,350 ആണ് ആകെ കേസുകള്‍. ഇന്ന് 64 പേര്‍ മരിച്ചതോടെ ജീവന്‍ പൊലിഞ്ഞവരുടെ മൊത്തം എണ്ണം 1,700 ആയി. ഇന്ന് 3,051 പേര്‍ രോഗമുക്തരായി. 74,167 ആണ് രോഗം ഭേദമായവരുടെ എണ്ണം.

---- facebook comment plugin here -----

Latest