Connect with us

Kerala

സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,320

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരം കുറിച്ചു. പവന് 200 രൂപ കൂടി 36,320 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,540 രൂപയായി. ഇന്നലെ പവന് 320 രൂപ കൂടി 36,120 രൂപയായിരുന്നു.

തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ തിങ്കളാഴ്ച ഇടിവ് നേരിടുകയായിരുന്നു. 160രൂപ കുറഞ്ഞ് 35,800 രൂപയായാണ് താഴ്ന്നത്. ഈ മാസം ഒന്നിനാണ് സ്വർണം 36,160 രൂപയെന്ന സർവകാല റെക്കോർഡിൽ തൊട്ടത്.

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതാണ് വിപണിയിൽ വില കുതിപ്പിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Latest