Connect with us

Saudi Arabia

സഊദിയില്‍ കനത്ത പൊടികാറ്റിനും മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

Published

|

Last Updated

ദമാം  | സഊദിയില്‍ കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍-ജൗഫ് , മദീന, റിയാദ്, നജ്റാന്‍, മക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യതയുള്ളത് .

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശളായ ജിസാന്‍, ആസിര്‍, അല്‍ ബഹ എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest