Covid19
കൊവിഡ് : ചൈനയെ മറികടന്ന് മുംബൈ

മുംബൈ| കൊവിഡ് രോഗ വ്യാപനം രൂക്ഷമായ മുംബൈ കേസുകളുടെ എണ്ണത്തിൽ ചൈനയെ മറികടന്നു. 2019 ഡിസംബറിൽ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് ലോകത്ത് ആദ്യമായി കൊറോണവൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ നിലവിൽ ഇത് ആഗോള മഹാമാരിയായി മാറിയിരിക്കുകയാണ്.
ആദ്യ വൈറസ് കേസ് മാർച്ച് 11ന് റിപ്പോർട്ട് ചെയ്ത് മൂന്ന് മാസങ്ങൾക്ക് ശേഷം ഇന്നലെ വൈകീട്ട് മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണം 85,724ഉം മരണം 4,938ഉം ആയിരുന്നു. ചൈനയിലെ നിലവിലെ കേസുകളുടെ എണ്ണം 83,565ഉം മരണം 4,634ഉം ആണ്. എന്നാൽ മൊത്തം കൊവിഡ് കേസുകൾ 1,49,138ഉം മരണം 6,515 ഉം ആണെന്നാണ് മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
മുംബൈ സിറ്റി, മുംബൈ സബർബൻ, താനെ,പൽഗാർ, റായ്ഗഡ് എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഹോട്ട്‌സ്‌പോട്ടുകളുള്ളത്.