Covid19
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

കൊല്ലം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം തേവലപ്പുറം സ്വദേശി മനോജ് (24) ആണ് മരിച്ചത്. ഇദ്ദേഹം മരിച്ചതിനു ശേഷം ലഭിച്ച സ്രവ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവാണ്.
ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം. കൊട്ടാരക്കര തേവലപ്പുറത്ത് ഹോം ക്വാറന്റൈനില്‍ കഴിയവെയാണ് മനോജ് മരിച്ചത്. ഈ മാസം രണ്ടിന് ദുബൈയില്‍ നിന്നെത്തിയ മനോജും അയല്‍വാസിയായ യുവാവും ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസമായി പനിയും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന മനോജ് ആശുപത്രിയില്‍ പോകാനുള്ള ആരോഗ്യ വകുപ്പിന്റെ ആവശ്യം നിരസിക്കുകയായിരുന്നു.
---- facebook comment plugin here -----