Connect with us

Kerala

ഐ ടി സെക്രട്ടറി ശിവശങ്കര്‍ അവധിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് ആരോപ വിധേയനായ സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയിലേക്ക്. അവധി അപേക്ഷ സര്‍ക്കാറിന് സമര്‍പ്പിച്ചു. ആറ് മാസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്.
ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യന്ത്രി നേരത്തെ നീക്കിയിരുന്നെങ്കിലും ഐ ടി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനത്ത് തുടരുന്നത് കൂടുതല്‍ വിവാദത്തിന് ഇടയാക്കിയേക്കിയേക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേസിലെ പ്രതികളിലൊരാളായ സ്വപ്നയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വപ്നയെ അറസ്റ്റ് ചെയ്ത് കേസില്‍ വിശദമായി മൊഴിയെടുക്കാനാണ് കസ്റ്റംസ് നീക്കം. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് എന്തെങ്കിലും പങ്കുള്ളതായുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ സ്വപ്‌നയുമായി ശിവശങ്കര്‍ സൗഹദമുണ്ടെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയെ ചോദ്യം ചെയ്താലെ ശിവശങ്കറിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് പറയാനാകു. അതിനിടെ നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വപ്നയെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതായും ആരോപണമുണ്ട്.

 

 

Latest